ചൈന : കല്‍ക്കരി ഖനിയിലുണ്ടായ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ചൈനയില്‍ കൊല്ലപ്പെട്ടത് 18 പേര്. തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഖനിയിലാണ് കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ച്ചയുണ്ടായതെന്നാണ് ചൈനീസ് ഔദ്യോഗിക ടിവിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ച് പേരെയാണ് കാണാതായിട്ടുള്ളതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. ചോങ്ക്വിംഗിലെ ദയാഷ്വിഡോംഗ് ഖനിയിലാണ് വാതകച്ചോര്‍ച്ചയുണ്ടായത്. ഒരാളെ രക്ഷപ്പെടുത്താനായെന്നാണ് സിസിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ചയാണ് സംഭവം. ഖനിയിലെ അപകടങ്ങള്‍ ചൈനയില്‍ സാധാരണമാണമാണെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയെത്തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
കേരളത്തിലും കൊറോണ
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി