• Lisha Mary

  • March 10 , 2020

ബെംഗളൂരു : കര്‍ണാടകത്തില്‍ നാലുപേര്‍ക്ക് കൊറോണ വൈറസ് ബാധ (കോവിഡ് 19) ിരീകരിച്ചു. പുതിയ മൂന്ന് കേസുകളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ടു ചെയ്തതെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലു പറഞ്ഞു. വൈറസ് ബാധിച്ചവരെയും കുടുംബാംഗങ്ങളെയും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. വൈറസ് പടര്‍ന്നു പിടിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി ശ്രീരാമുലു ജനങ്ങളോട് അഭ്യര്‍ഥിച്ചു. അതിനിടെ, ചീഫ് സെക്രട്ടറി ടി.എം വിജയഭാസ്‌കര്‍ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. കൊറോണ വൈറസ് ബാധ നേരിടുന്നതിനുള്ള നടപടിക്രമങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. കര്‍ണാടകത്തില്‍ കൊറോണ വൈറസ് ബാധ കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍നിന്ന് അടുത്തിടെ എത്തിയ സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ക്കാണ് വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങളെയും അദ്ദേഹവുമായി ഇടപഴകിയവരെയും ക്വാറന്റൈന്‍ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.