നെടുങ്കണ്ടം : തൊഴിലധിഷ്ഠിത പഠനത്തിന് ഐടിഐ അടുത്ത അധ്യയനവര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. ജൂലൈ ഒന്നുമുതല്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ വിഭാഗത്തില്‍ 24 പേരുടെ ബാച്ചും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ 24 പേരുടെ ബാച്ചും ആരംഭിക്കും. തോട്ടം മേഖല ഉള്‍പ്പെടുന്ന ഉടുമ്പന്‍ചോല താലൂക്കിലെ വിദ്യാര്‍ത്ഥികള്‍ വലിയ തുക മുടക്കിയാണ് ഇതര സംസ്ഥാനങ്ങളിലെത്തി തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പഠനം നടന്നത്. ഈ സാഹചര്യത്തിലാണ് കൂട്ടാറില്‍ ഐടിഐ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഐടിഐ ക്കായി ജില്ലാ പഞ്ചായത്തിന്റെ കെട്ടിടം കരുണാപുരം പഞ്ചായത്തിനു വിട്ടുനല്‍കി. പുതിയ കെട്ടിടനിര്‍മാണത്തിനായി പഞ്ചായത്തിന്റെ 1.7 ഏക്കര്‍ സ്ഥലം വ്യവസായ പരിശീലന വകുപ്പിന് കൈമാറി. ഐടിഐ ആരംഭിക്കാന്‍ അഞ്ച് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി എം എം മണിയുടെ ഓഫീസ് അറിയിച്ചു. പഞ്ചായത്തിലെ 16-ാം വാര്‍ഡിലെ കുഴിക്കണ്ടത്താണ് ഐടിഐ സ്ഥാപിക്കുന്നത്. കട്ടപ്പന ഐടിഐ പ്രിന്‍സിപ്പല്‍ ആനി സ്റ്റെല്ല സ്റ്റീഫന്‍, വി വിജിമോള്‍, ഗര്‍വാസീസ് പോള്‍ എന്നിവര്‍ക്ക് സ്ഥലത്തിന്റെ രേഖകള്‍ കൈമാറി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കി കൊണ്ടുള്ള ഐടിഐയാണ് കൂട്ടാറില്‍ സ്ഥാപിക്കുന്നത്. നിലവില്‍ ഹൈറേഞ്ച് മേഖലയില്‍ കട്ടപ്പനയില്‍ മാത്രമാണ് ഐടിഐ ഉള്ളത്. കരുണാപുരത്ത് ഐടിഐ ആരംഭിക്കുന്നതോടെ ഹൈറേഞ്ച് മേഖലയില്‍ നിന്നുമുള്ള നൂറുകണക്കിന് യുവാക്കള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് അവസരം ഒരുങ്ങും. പുതിയ ഐടിഐ എത്തുന്നതോടെ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതും ഒഴിവാക്കാനാകും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി