എറണാകുളം : പാലക്കാട് വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ മരിച്ച 5 വിദ്യാർത്ഥികളുടേയും അധ്യാപകന്റെയും മൃതദേഹം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ വൈകുന്നേരം 3 മണിയോടെ പൊതുദർശനത്തിന് വെച്ചു . മുളന്തുരുത്തി കണ്ണീർക്കടലായി മാറിയതോടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ കഴിയാതെ നാട് തേങ്ങി. നിയമവിരുദ്ധമായാണ് ബസ് ഓടിയിരുന്നത്. അഞ്ച് തവണ കേസ് എടുത്ത് കരിമ്പട്ടികയിൽപ്പെട്ട ബസ് പലതവണ നിയമം ലംഘിച്ചിട്ടുണ്ട്. വേളാങ്കണ്ണി യാത്ര കഴിഞ്ഞ് വിശ്രമമില്ലാതെ ഡ്രൈവർ ബസ് ഓടിച്ചതും അമിതവേഗതയുമാണ് അപകടം വരുത്തിവെച്ചത്. മന്ത്രിമാരായ ആന്റണി രാജു, പി.എ.മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ കെ.ബാബു, അനൂപ് ജേക്കബ്, പി.വി. ശ്രീനിജിൻ. മുൻ എംഎൽഎമാരായ എം.സ്വരാജ്, എം.ജെ. ജേക്കബ്, വി.പി.സജീന്ദ്രൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്.സതീഷ് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാനെത്തി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി