• admin

  • November 10 , 2022

കൽപ്പറ്റ : കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ്ചിത്രമൂലയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിന് തകർപ്പൻ ജയം. യു ഡി എഫിൽ നിന്നും മത്സരിച്ച മുസ്ലിംലീഗിലെ റഷീദ് കമ്മിച്ചാല്‍ 208 വോട്ടുകൾക്കാണ് സി പി എമ്മിലെ പ്രവീൺ കുമാറിനെ തോൽപ്പിച്ച് വാര്‍ഡ് പിടിച്ചെടുത്തത്.1258 വോട്ടില്‍ 1052 വോട്ടുകളാണ് പോള്‍ ചെയ്തത്.ഇതിൽ റഷീദ് കമ്മിച്ചാലിന് 611 ഉം,.പ്രവീണ്‍കുമാറിന് 403 വോട്ടും ലഭിച്ചു.രമ വിജയന്‍ ബി.ജെ.പി 31, റഷീദ് സ്വതന്ത്രന്‍7 എന്നിങ്ങനെയാണ് മറ്റുള്ളവർക്ക് ലഭിച്ച വോട്ടുകൾ.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശശീന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. വിജയത്തെ തുടർന്ന് യുഡിഎഫ് പ്രവർത്തകർ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. അഡ്വ. ടി. സിദ്ദിഖ് എം എൽ എ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.