• admin

  • October 25 , 2022

ബത്തേരി :   ഒരുമാസം ആയി പഴൂർ-ചീരാൽ പ്രദേശത്ത് തുടരുന്ന കടുവ ഭീഷണിയിൽ പ്രതിഷേധിച്ചു പഴൂരിൽ രാപകൽ സമരം ആരംഭിച്ചു. തൊട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ ആരംഭിച്ച 24മണിക്കൂർ രാപകൽ സമരം ഐസി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘടനം ചെയ്തു.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം. നരഭോജി യായ കടുവയെ വെടിവെച്ചു കൊല്ലണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീതി കിട്ടുംവരെ ജനങ്ങൾ ഒറ്റകെട്ടായി സമരം തുടരും. കഴിഞ്ഞ ഒരുമാസമായി പ്രദേശത്തെ 9പശുവിനെ കടുവ കൊല്ലുകയും 4എണതിനെ പരികേല്പിക്കുകയും ചെയ്തു. ചീരാൽ പഴൂർ പ്രദേശങ്ങളിലായി ഇന്നലെ രാത്രിയും ഒരു പശുവിനെ കൊല്ലുകയും രണ്ട് എണ്ണത്തിനെ പരികേല്പിക്കുകയും ചെയ്തു. വന്യമിർഗ്ഗ ശല്ല്യത്തിൽ നിന്നും ശാശ്വത പരിഹരം കാണണമെന്നാണ് സമരസമിതിയുടെ ആവശ്യം.