• admin

  • December 25 , 2021

മാനന്തവാടി : കടുവ ശല്യത്തിനെതിരെയും വന്യമൃഗ ആക്രമണത്തിൽ ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടും യു.ഡി.എഫ്. മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തിവന്ന സത്യാഗ്രഹ സമരം പുനരാരംഭിച്ചു. പി.ടി.തോമസ് എം.എൽ.എ.യുടെ നിര്യാണത്തിൽ കോൺഗ്രസ് ദു:ഖാചരണത്തെ തുടർന്ന് നിർത്തി വെച്ച സമരം ക്രിസ്മസ് ദിനത്തിലാണ് പുനരാരംഭിച്ചത്.   ഡി.സി.സി.ജനറൽ സെക്രട്ടറി എ.എം. നിഷാന്ത് ', തൃശ്ശിലേരി മണ്ഡലം പ്രസിഡണ്ട് സതീശൻ, മുൻ മണ്ഡലം പ്രസിഡണ്ട് റഷീദ് തൃശ്ശിലേരി, കെ.എസ്.യു.ജില്ലാ സെക്രട്ടറി സുശോഭ് ചെറു കുമ്പം എന്നിവരാണ് ശനിയാഴ്ച സത്യാഗ്രഹ സമരം നടത്തിയത്. രാവിലെ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചനും ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ. എൻ.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗം എം.കെ. അബ്ദുറഹ്മാൻ, മുഹമ്മദ് പടയൻ, പി.വി. ജോർജ് , സിൽവി തോമസ്, പി.വി.നാരായണ വാര്യർ , ജേക്കബ്ബ് സെബാസ്റ്റ്യൻ, ടി.എ. റെജി, സണ്ണി ജോസ്, ഹാരീസ് കാട്ടിക്കുളം, ഗിരിജ മോഹൻ ദാസ്, പി.ഷംസുദ്ദീൻ, സുനിൽ ആലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.