• Anjana P

  • August 20 , 2022

: ബത്തേരി: വാകേരി സി.സി.യിൽ കടുവ പശുവിനെ കൊന്നു, ജഡവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു.ഒരു മണിക്കൂറിന് ശേഷം ഉപരോധ സമരം അവസാനിപ്പിച്ചു. പ്രദേശത്ത് 6 ക്യാമറകൾ സ്ഥാപിക്കും .കൊല്ലപെട്ട പശുവിൻ്റ ഉടമക്ക് അർഹമായ നഷ്ടപരിഹാരം നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസൈനാർ, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയൻ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർ മാർ എന്നിവരുമായി ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസർ നടത്തിയ ചർച്ചയിലാണ് തീരുമാനം.