• admin

  • January 12 , 2023

മാനന്തവാടി :   തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പഞ്ചായത്തുകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അവധി. മരിച്ച കർഷകന്‌ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്ക് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാര തുക നൽകുക ഇതിൻറെ ആദ്യ ഘടു അഞ്ച്‌ ലക്ഷം ഉടൻ നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. നാളെ മാനന്തവാടി നിയോജക മണ്ഡലത്തിൽ യുഡിഎഫും ബി.ജെ.പി.യും ഹർത്താലിനഹ്വാനം ചെയ്തു. കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചും, മരിച്ചയാളുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും, ആശ്രിതന് സർക്കാർ ജോലിയും നൽകണമെന്നാവശ്യപ്പെട്ടും മാണ് യൂ ഡി എഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഇതിനിടെ കലക്ടർ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ നിയോഗിച്ചു. കാഞ്ഞിരങ്ങാട് വില്ലേജിലെ കടുവ ആക്രമണമായി ബന്ധപ്പെട്ട് തൊണ്ടർ നാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ക്രമസമാധാന ലംഘനം ഉൾപ്പെടെയുള്ള വിഷയങ്ങൾ നിയന്ത്രിക്കുന്നതിനായി മാനന്തവാടി തഹസിൽദാർ എം. ജെ അഗസ്റ്റിനെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായി നിയോഗിച്ചു.