കൽപ്പറ്റ : ഓഫീസുകൾ വെറും കെട്ടിടമുറികളല്ലന്നും ജനങ്ങളുടെ ആശ്വാസ കേന്ദ്രങ്ങളായി അവ മാറണമെന്നും രാഹുൽ ഗാന്ധി എം.പി.പറഞ്ഞു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ അഡ്വ.ടി.സിദ്ദീഖിൻ്റെ എം.എൽ.എ. ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ മുപ്പതിനായിരത്തോളം കർഷകർ ജപ്തി ഭീഷണി നേരിടുമ്പോൾ അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് അവർ ആഗ്രഹിക്കുന്നത്. രോഗം മൂലം ബുദ്ധിമുട്ടുന്നവരും കഷ്ടതയനുഭവിക്കുന്നവരും അവരുടെ വേദനകൾക്ക് ആശ്വാസമാണ് പ്രതീക്ഷിക്കുന്നത്. അതിന് പരിഹാരം കാണാതെ നല്ല സോഫ സെറ്റി വാങ്ങിയിട്ടതു കൊണ്ടോ മനോഹരമായി അലങ്കരിച്ചതുകൊണ്ടോ ഫലമുണ്ടാകില്ല . മറ്റുള്ളവരുടെ പ്രശ്നങ്ങൾ നമ്മുടെ വീട്ടുപടിക്കലെത്താൻ താമസമുണ്ടാകില്ലന്നും അവരുടെ പ്രശ്നങ്ങൾ നമ്മുടെ പ്രശ്നമായി മാറുമ്പോഴാണ് ആശ്വാസം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ആർ.എസ്.എസ്. ഓഫീസ് പോലെയോ സി.പി.എം .ഓഫീസ് പോലെയോ ആയുധ നിർമ്മാണ കേന്ദ്രങ്ങളും ആക്രമണ കേന്ദ്രങ്ങളുമായി ഓഫീസുകൾ മാറരുതെന്നും താൻ ഉദ്ഘാടനം ചെയ്തത് പാർട്ടിയുടെ യോ പാർട്ടിക്കാരുടെയോ ഓഫീസല്ലന്നും ജനങ്ങളുടെ ഓഫീസാണന്നും രാഹുൽ ഗാന്ധി പറഞ്ഞു.റസാഖ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.സി. വേണുഗോപാൽ എം.പി., എൻ.ഡി. അപ്പച്ചൻ ,പി .പി .എ കരീം, പി.എം. നിയാസ്, കെ.കെ. അബ്രാഹം ,പി.പി. ആലി തുടങ്ങിയവർ പ്രസംഗിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി