കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന് ബ്രേക്ക് ത്രൂവിന് കീഴില്‍ ഡിവിഷന് 66 ൽ നോര്‍ത്ത് ടൗണ്‍ ഹാള്‍ ഉൾപ്പെടുന്ന പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മാത്യു-പൈലി റോഡിന്റെയും റോഡിനോട് ചേര്‍ന്നുള്ള കാനയുടെയും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കാനയിലെ മാലിന്യങ്ങള്‍ നീക്കി വശങ്ങളിലെ ഭിത്തികളും സ്ലാബുകളും ഗുണനിലവാരം ഉറപ്പാക്കി പുനർനിര്‍മ്മിക്കും. 310 മീറ്റര്‍ നീളത്തിലാണ് കാനയുടെയും റോഡിന്റെയും പുനര്‍നിര്‍മ്മാണം. ഇതിനൊപ്പം ഇവിടെയുള്ള റെയില്‍ വേ കലുങ്കിന് കീഴിലെ മാലിന്യങ്ങളും നീക്കം ചെയ്യുകയാണ്. 97.42 ലക്ഷം രൂപ ചെലവില്‍ കൊച്ചിന് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ ടൗണ്‍ ഹാള്‍ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമാകും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി