സുല്‍ത്താന്‍ ബത്തേരി : സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്തല ആരോഗ്യമേള ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അമ്പലവയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസ്സൈനാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. സക്കീന മുഖ്യാതിഥിയായി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി വിഷയാവതരണം നടത്തി. ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ്, അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഹഫ്‌സത്ത്, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷ്, നെന്‍മേനി പഞ്ചായത്ത് പ്രസിഡണ്ട് ഷീല പുഞ്ചവയല്‍, അമ്പലവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ മേളയോടനുബന്ധിച്ച് അമ്പലവയല്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ഉദ്ഘാടനവേദിയിലേക്കുള്ള വിളംബര ജാഥ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന ഫ്‌ളാഗ് ഓഫ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്, ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, വയനാട് മെഡിക്കല്‍ കോളേജ് എന്നിവര്‍ സംയുക്തമായി വിവിധ വകുപ്പുകളുടെ സഹകരണ ത്തോടെയാണ് ആരോഗ്യമേള സംഘടിപ്പിച്ചത്. മേളയില്‍ ദന്തരോഗ വിഭാഗം, നേത്ര രോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം, ശ്വാസകോശ രോഗ നിര്‍ണ്ണയ ക്യാമ്പ്, ഹോമിയോ, ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍, എന്‍.സി.ഡി (ജീവിത ശൈലി രോഗങ്ങള്‍) സ്‌ക്രീനിങ്, പാലിയേറ്റീവ് പ്രദര്‍ശന-വിപണന സ്റ്റാളുകള്‍, എക്‌സൈസ്-ലഹരി വിരുദ്ധ ബോധവല്‍ക്കരണ സ്റ്റാള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ സ്റ്റാള്‍, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, പോഷകാഹാരവുമായി ബന്ധപ്പെട്ട് ഐ.സി.ഡി.എസ്, കുടുംബശ്രീ സ്റ്റാള്‍, വിനായക നഴ്‌സിംഗ് കോളേജ്, ഭക്ഷ്യ സുരക്ഷ, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, സിക്കിള്‍ സെല്‍ രോഗ നിര്‍ണ്ണയം, അക്ഷയ സെന്റര്‍, കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി കിയോസ്‌ക് എന്നിവ പ്രവര്‍ത്തിച്ചു. ആരോഗ്യകരമായ ഭക്ഷണശീലത്തെക്കുറിച്ച് ക്ലാസുകളും ഇതര ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളും മാജിക് ഷോ, നൃത്തം, നാടന്‍ പാട്ട് തുടങ്ങി വിവിധ കലാപരിപാടികളും നടന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി