• admin

  • September 28 , 2022

കൽപ്പറ്റ : ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉടൻ പിടിയിലാകുമെന്ന് പോലീസ് .ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് പറഞ്ഞു. പോപ്പുലർ ഫ്രണ്ടിൻ്റെ ശക്തി കേന്ദ്രങ്ങളിൽ ഡി.വൈ.എസ്.പി. മാരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി. ഹർത്താൽ ദിനത്തിലെ അക്രമ സംഭവുമായി ബന്ധപ്പെട്ട് 116 ഇതുവരെ അറസ്റ്റിലായി. ഇവരിൽ 86 പേർ കണ്ണൂർ സെൻട്രൽ ജയിലിലാണ് ഉള്ളത്. രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്. കുടാതെ മാനന്തവാടി എരുമത്തെരുവിൽ എസ്.എസ്. ടയർ ഷോപ്പിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്ത കേസിൽ കടയുടമയും ഒളിവിലാണ്. ആയുധ നിരോധന നിയമ പ്രകാരമാണ് ഇയാൾക്കെതിരെ. ഇങ്ങനെ ഒളിവിലുള്ള മൂന്ന് പ്രതികളെയും പിടികൂടുന്നതിന് പോലീസ് വല വിരിച്ച് കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു. പോപ്പുലർ ഫ്രണ്ടിൻ്റെ ശക്തികേന്ദ്രങ്ങളിൽ പോലിസ് കാവലും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അതാത് കേന്ദ്രങ്ങളിൽ ഡി.വൈ.എസ്.പി. മാർക്കാണ് ചുമതല. അക്രമ സംഭവങ്ങൾ ഉണ്ടായാൽ കർശനമായി നേരിടും. ജാഗ്രതയോടെയാണ് പോലീസ് നീക്കമെന്നും എസ്.പി. പറഞ്ഞു.