റിയാദ് : കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിറുത്തിവച്ചിരുന്ന ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ചു. ഏഴുമാസത്തിനുശേഷമാണ് ഇന്നലെമുതല്‍ തീര്‍ത്ഥാടനം വീണ്ടും ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ഒരുദിവസം ആറായിരം തീര്‍ത്ഥാടകര്‍ക്കായിരിക്കും അനുമതി നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും കര്‍മ്മങ്ങള്‍ നടത്താന്‍ അനുവദിക്കുക. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് അനുമതി ലഭിക്കുക. രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക ആപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനകം ഒരുലക്ഷത്തിലധികം പേര്‍ക്ക് അനുമതി ലഭിച്ചുകഴിഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് അധികൃതര്‍ നിശ്ചയിച്ച സമത്തായിരിക്കും ഉംറയ്ക്ക് അനുമതി ലഭിക്കുക. പ്രത്യേക സംഘങ്ങളായിട്ടായിരിക്കും കര്‍മ്മങ്ങള്‍ക്കായി തീര്‍ത്ഥാടകരെ കടത്തിവിടുന്നത്. ആയിരത്തോളം പേര്‍ ഓരോസംഘത്തിലും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഒരു സംഘത്തിന് ഉംറ ചെയ്യാന്‍ മൂന്നുമണിക്കൂറാണ് അനുവദിക്കുക. ഇത്തരത്തില്‍ ഒരുദിവസം ആറ് സംഘത്തിനായിരിക്കും അനുമതി നല്‍കുക. ആവശ്യമുളളവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകരുടെ സേവനം എപ്പോഴും ലഭിക്കും. ഘട്ടംഘട്ടമായി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കുന്നവരുടെ എണ്ണം ഉയര്‍ത്തും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി