• admin

  • March 13 , 2022

കൽപ്പറ്റ : എൻ.സി.പി ജില്ലാ നേതൃത്വ ക്യാമ്പ് സമാപന സമ്മേളനം വനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു കൽപ്പറ്റ മിസ്തി റിസോർട്ടിൽ ഇന്നും ഇന്നലെയുമായി നടന്ന എൻ സി പി ജില്ലാ നേതൃക്യാമ്പ് സമാപന ദിവസമായ ഇന്ന് വിവിധ വിഷയങ്ങളിൽ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവും എൽഡിഎഫ് ജില്ലാ കൺവീനർമായ സി കെ ശശീന്ദ്രൻ, സയന്റിസ്റ്റ് ഡോ : സുമ ടി ആർ എന്നിവർ ക്ലാസുകൾ എടുത്തു. സമാപനസമ്മേളനം വനം വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിക്ഷധിച്ചു 1999 ൽ എൻ സി പി രൂപീകരിച്ചതിന്റെ പ്രസക്തി, ഇപ്പോൾ കോൺഗ്രസിന്റെ അവസ്ഥ കാണുമ്പോൾ എല്ലാവർക്കും ബോധ്യമായെന്നു അദ്ദേഹം പറഞ്ഞു. ഷാജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. റസാഖ് മൗലവി, സുഭാഷ് പുഞ്ചക്കൊട്ടിൽ, സി എം ശിവരാമൻ, പി വി അൻവർ, ഡോ എം പി അനിൽ, കെ ബി പ്രേമാനന്ദൻ, വന്ദന ഷാജു, റെനിൽ കെ വി, അനൂപ് ജോജോ, അഡ്വ: എം ശ്രീകുമാർ , ഒ എസ് ശ്രീജിത്ത് അഡ്വ: കെ യു ബേബി എ പി ഷാബു,എ കെ രവി, തുടങ്ങിയവർ സംസാരിച്ചു.