കല്പറ്റ : എൻ സി പി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്പറ്റ മിസ്റ്റ് ഹിൽ റിസോർട്ടിൽ വച്ച് 12-13 തിയ്യതികളിൽ ജില്ലാ നേതൃ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഉദ്ഘാടനം ചെയ്തു. ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യ നിരയെ തുരങ്കം വച്ചതു കൊണ്ടാണ് കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്കെത്തിയതെന്നു, അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ബി ജെ പി യെ നേരിടണമെങ്കിൽ പ്രതിപക്ഷം ഒറ്റക്കെട്ടാ വണം. ഇക്കാര്യത്തിൽ എൻ സി പി ദേശീയ അത്യക്ഷൻ ശരത് പവാറിന്റെ മുൻകൈ പ്രതീക്ഷാനിർഭരമാണെന്നും, വയനാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾക്കോ മണ്ഡലത്തിനു പൊതുവായോ രാഹുൽ ഗാന്ധി എം പി യ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ അത്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌മാരായ രാജൻ മാസ്റ്റർ, അഡ്വ പി എം സുരേഷ് ബാബു, ശ്രീമതി ലതിക സുഭാഷ്, സംസ്ഥാന സെക്രട്ടറി സുഭാഷ് പഞ്ച്വക്കോട്ടിൽ , കെ ആർ സുഭാഷ്, എന്നിവർ ഇന്ന് വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. എൽ ഡി എഫ് വയനാട് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ, ഡോ : സുമ ടി ആർ എന്നിവർ വിവിധ വിഷയങ്ങളിൽ നാളെ ക്ലാസ്സ് എടുക്കും. സംസ്ഥാന സെക്രട്ടറി മാരായ റസാഖ് മൗലവി, വി ജി രവീന്ദ്രൻ, സി എം ശിവരാമൻ, ഡോ : എം പി അനിൽ, പി വി അൻവർ, കെ ബി പ്രേമാനന്ദൻ, വന്ദന ഷാജു, റെനിൽ കെ വി, പി അശോക് കുമാർ, അനൂപ് ജോജോ തുടങ്ങിയവർ സംസാരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി