കൽപ്പറ്റ : ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റി ഓഫീസിൽ നടത്തി, യോഗത്തിൽ എൻസിപി ജില്ലാ വൈസ് പ്രസിഡന്റ് പി അശോക് കുമാർ അധ്യക്ഷത വഹിച്ചു. ഉഴവൂർ വിജയൻ തന്റെ ജീവിതം രാഷ്ട്രീയ പ്രവർത്തനത്തിനും സാമൂഹ്യപ്രവർത്തനത്തിനും വേണ്ടി ത്യാഗം അനുഭവിച്ച വ്യക്തിയായിരുന്നുവെന്ന് ശ്രീ അശോക് കുമാർ അദ്ദേഹത്തെ അനുസ്മരിച്ചു. ശ്രീ എംപി ഷാബു, ശ്രീ അനൂപ് ജോജോ, അഡ്വ: എം ശ്രീകുമാർ, ശ്രീ ഷിംജിത് പീറ്റർ, ശ്രീ ജോണി കൈതമറ്റം, ശ്രീ പി സദാനന്ദൻ, ശ്രീ കെ മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു. മാനന്തവാടി :N.C.P മുൻ സംസ്ഥാന പ്രസിഡന്റും ആദരണീയനുമായിരുന്ന ഉഴവൂർ വിജയന്റെ 5-ാം വാർഷിക അനുസ്മരണ യോഗം മാനന്തവാടി ബ്ലോക്ക് കമ്മിറ്റി 'സംഘടിപ്പിച്ചു. യോഗത്തിൽ മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് ശ്രീ ടോണി ജോൺ അദ്ധ്യഷത വഹിച്ചു, എൻ .സി . പി സംസ്ഥാന സെക്രട്ടറി ഡോ: എംപി അനിൽ അനുസമരണം സന്ദേശം നൽകി . ഉഴവൂർ വിജയന്റെ പ്രവർത്തനങ്ങളും സരസമായ പ്രസംഗങ്ങളും കേരളത്തിലെ ലക്ഷക്കണക്കിന് ഇടതുപക്ഷ വലതുപക്ഷ ഭേദമില്ലാതെ ജനഹൃദയങ്ങളിൽ നിലനിൽക്കുമെന്ന് ഡോ: എംപി അനിൽ അനുസ്മരിച്ചു. ശ്രീ. ബേബി പെരുമ്പിൽ , ശ്രീ ബാലൻ, ശ്രീ ശ്രീജിത്ത് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ബത്തേരി : ഉഴവൂർ വിജയൻ അനുസ്മരണയോഗം ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. ബ്ലോക്ക് പ്രസിഡന്റ് ശ്രീ എ കെ രവി അധ്യക്ഷത വഹിച്ചു സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ശ്രീ കെ പി ദാമോദരൻ, അനുസ്മരണ പ്രഭാഷണം നടത്തി, ഉഴവൂർ വിജയൻ കേരളത്തിലെ ഇടതുപക്ഷ നേതാക്കൾക്കിടയിലെ പ്രത്യേക വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്ന് ശ്രീ കെ പി ദാമോദരൻ അനുസ്മരിച്ചു.ശ്രീ കെ ബി പ്രേമാനന്ദൻ, അഡ്വ: കെ യു ബേബി,ശ്രീ എം കെ ബാലൻ, ശ്രീ എം എൻ അനന്തൻ തുടങ്ങിയവർ സംസാരിച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്റെ സ്വതസിദ്ധമായ ഭാഷാശൈലി ഉപയോഗിച്ചുകൊണ്ട് നർമ്മം കലർത്തി എല്ലാ സാധാരണക്കാർക്കും മനസ്സിലാകുന്ന ഭാഷയിൽ പ്രതിപക്ഷ ബഹുമാനം നിലനിർത്തിക്കൊണ്ട് എതിരാളികളുടെ വിമർശനങ്ങളുടെ മുനഒടിച്ചു കൊണ്ട് ഒരു കലാകാരനെ പോലെ ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ പകർന്നു നൽകിയിരുന്ന ഒരു വ്യക്തി ജീവിതത്തിന് ഉടമയായിരുന്നുവെന്ന് ജില്ലാ പ്രസിഡണ്ട് ശ്രീ ഷാജി ചെറിയാൻ അദ്ദേഹത്തെ അനുസ്മരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി