• admin

  • January 9 , 2022

കോട്ടയം : ഇതര സംസ്ഥാനങ്ങളിൽ പ്രഫഷണൽ കോഴ്സുകൾ പഠിക്കുന്ന SC / ST വിദ്യാർത്ഥികൾക്കുള്ള കേന്ദ്രസർക്കാർ സ്കോളർഷിപ്പ് എത്രയും വേഗം വിതരണം ചെയ്യണമെന്നാവശ്യത്തിൽ നടപടി സ്വീകരിക്കാത്തതിനാൽ ജനുവരി 30 - നുശേഷം സംഘടന പ്രതിഷേധ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പേരൻസ് ആൻഡ് സ്റ്റുഡൻസ് വെൽഫയർ അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു . അസ്സോസിയേഷനുമായി യാതൊരു ബന്ധവുമില്ലാത്ത ചിലർ സമരങ്ങളുടെയും കേസുകളുടെയും പേരിൽ അനധികൃത പണപ്പിരിവ് നടത്തിവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരക്കാരെ സംഘടന ഒരുതരത്തിലുമുള്ള പ്രവർത്തനങ്ങൾക്കും ചുമതലപ്പെടുത്തിയിട്ടില്ല . ആയതിനാൽ രക്ഷകർത്താക്കളും കുട്ടികളും വഞ്ചിതരാകാതെ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന പ്രസിഡന്റ് സന്തോഷ് പാലത്തുംപാടൻ സെക്രട്ടറി പ്രീതാസുനിൽ , ഷാജി .കെ.കെ ആനാരി രാജി ഈട്ടിക്കൽ എന്നിവർ അറിയിച്ചു.