കല്‍പ്പറ്റ : നിയോജകമണ്ഡലത്തിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് ചെമ്പ്ര മലയുടെ താഴ്വാരത്തില്‍ തീരെ സുരക്ഷിതമല്ലാത്തതും വന്യമൃഗ ശല്യമുള്ളതുമായ വനത്തോട്ട് ചേര്‍ന്ന് കിടക്കുന്ന എരുമക്കൊല്ലി ഗവണ്മെന്റ് യുപി സ്കൂള്‍ പുനസ്ഥാപിക്കുമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. നിലവില്‍ സ്കൂള്‍ കെട്ടിടം പ്രവര്‍ത്തിച്ചുകൊണ്ടി രിക്കുന്നത് ഫാത്തിമ ഫംസിന്റെ തേയില തോട്ടത്തില്‍ 1.85 ഏക്കര്‍ സ്ഥലത്താണ.് വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ വന്യമൃഗശല്യവും ഭൗതിക സാഹചര്യവും മോശമാണ്. അത്തരം സാഹചര്യത്തിലാണ് സ്കൂള്‍ കെട്ടിടം മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം ഉയര്ന്നുവന്നത.് തുടര്‍ന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ നിരവധി തവണ യോഗം ചേരുകയും, പകരം ഭൂമി നല്‍കുന്നതിന് വേണ്ടി ഫാത്തിമ ഫാംസ് തേയില ഉടമയുമായി സംസാരിക്കുകയും നിലവില്‍ കൈവശമുള്ള ഭൂമി തിരിച്ചു നല്കുകയാണെങ്കില് പകരം ഭൂമി നല്‍കാമെന്ന് ഉടമ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. പ്രസ്തുത സ്കൂള്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വകുപ്പ്മന്ത്രി ഉള്‍പ്പെടെയുള്ള ആളുകളെ എംഎല്‍എ നിരന്തരം കാണുകയും യോഗങ്ങള്‍ ചേരുകയും ചെയ്തിരുന്നു. ഇതിനിടയില്‍ എരുമക്കൊല്ലി സ്കൂളിലെ കുട്ടികളെ 7 കിലോമീറ്റര്‍ ദൂരമുള്ള മേപ്പാടി സ്കൂളിലേക്ക് പുനര്‍വിന്യസിപ്പിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. പാവപ്പെട്ട തോട്ടം തൊഴിലാളികളും സാധാരണ ജനങ്ങളും തിങ്ങിപ്പാര്‍ക്കുന്ന പ്രസ്തുത പ്രദേശത്തുനിന്ന് ആവശ്യത്തിന് യാത്ര സൗകര്യങ്ങള്‍ മേപ്പാടിയിലേക്കില്ലാത്തതിനാല് നാട്ടുകാരുടെയും, സ്കൂള്‍ പിടിഎയുടെയും വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് പ്രസ്തുത വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ.ടി സിദ്ധീഖ് പറഞ്ഞു. നിരവധി പ്രതിസന്ധികള്‍ അതിജീവിച്ചാണ് തത്വത്തില്‍ സര്‍ക്കാര്‍ അംഗീകാരം ലഭ്യമാക്കിയത്. മേപ്പാടി പഞ്ചായത്തുമായി ചേര്‍ന്ന് അടിയന്തര പുനര്‍ നടപടി സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി