: ന്യൂഡല്‍ഹി: രാജ്യത്ത് 15 പേര്‍ക്കു കൂടി കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലുള്ള 15 ഇറ്റാലിയന്‍ ടൂറിസ്റ്റുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നടത്തിയ ഇവരുടെ സാംപിളുകളുടെ പരിശോധന ഫലം പോസിറ്റിവാണ്. ഇതോടെ രാജ്യത്ത് കോറോണ വൈറസ് ബാധിതരുടെ എണ്ണം പതിനെട്ടായി. ആറ് ഇറ്റാലിയന്‍ പൗരന്‍മാര്‍ കൂടി നിരീക്ഷണത്തിലുണ്ട്. ഇറ്റാലിയന്‍ യാത്രക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല . രോഗം സ്ഥിരീകരിച്ച വിനോദസഞ്ചാരികള്‍ ചവ്വാലയിലെ ഐ.ടി.ബി.പി ക്യാമ്പില്‍ നിരീക്ഷണത്തിലാണുള്ളത്.
21 വിനോദസഞ്ചാരികളാണ് ഇറ്റലിയില്‍ നിന്നുള്ള സംഘത്തിലുള്ളത്. സംഘത്തിലെ ഒരു വിനോദസഞ്ചാരിക്കും ഭാര്യയ്ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി