എടവക : ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ആർദ്ര കേരളം പുരസ്കാരങ്ങളിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തിന് എടവക ഗ്രാമ പഞ്ചായത്ത് അർഹമായി. അവാർഡ് തുകയായ അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും പ്രസിഡണ്ട് എച്ച്.ബി. പ്രദീപ്, സെക്രട്ടറി പി.കെ.ബാലസുബ്രഹ്മണ്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബ് അയാത്ത്, മെഡിക്കൽ ഓഫീസർ ഡോ.കെ.സി. പുഷ്പ എന്നിവർ ചേർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്ററിൽ നിന്നും ഏറ്റുവാങ്ങി. തിരുവനന്തപുരം കേരള സർവകലാശാല സെനറ്റ് ഹാളിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ അദ്ധ്യക്ഷതയിൽ നടന്ന പുരസ്കാര വിതരണ ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി പങ്കെടുത്തു. എടവക പഞ്ചായത്ത് മെമ്പർ ബ്രാൻ അഹമ്മദ് കുട്ടി,, ഹെഡ് നഴ്സ് ശ്രീദേവി, ജെ.പി.എച്ച്.എൻ ഷിഫാനത്ത് എന്നിവർ ടീം എടവകയോടൊപ്പം സന്നിഹിതരായിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി