• admin

  • April 21 , 2022

മാനന്തവാടി : എം.എസ്.എഫ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വേര് സംഘടന ശാക്തികരണ ക്യാമ്പയിനിന്റെ ഭാഗമായി വിശ്വാസം- നിരാസം ചരിത്രങ്ങളിലൂടെ എന്ന പ്രമേയത്തിൽ തജ്ദീർ റമളാൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഷുഹൈബ് കെ അധ്യക്ഷനായ ചടങ്ങ് എം.എസ്.എഫ് വയനാട് ജില്ലാ പ്രസിഡന്റ് സഫ്വാൻ വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. ആദിൽ ഗസ്സാലി വാളാട് വിഷയാവതരണം നടത്തി. നഗരസഭ ചെയർപെഴ്സൺ പി.വി.എസ്.മൂസ മുഖ്യാഥിതിയായി സംസാരിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അഡ്വക്കറ്റ് റഷീദ് പടയൻ, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹിയായ കബീർ മാനന്തവാടി, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഷംസീർ ചെറ്റപ്പാലം, നിയോജക മണ്ഡലം പ്രസിഡന്റ് മുത്തലിബ് ദ്വാരക, ജനറൽ സെക്രട്ടറി അജ്നാസ് പുലിക്കാട്, നാസർ അഞ്ചു കുന്ന്, റാഫി വെള്ളമുണ്ട, നസീം എടവക തുടങ്ങിയവർ സംബന്ധിച്ചു. ഷംനാസ് കെ പി സ്വാഗതവും നജാസ് നാഫിൽ നന്ദിയും പറഞ്ഞു. ശേഷം നടന്ന സംഘടന തെരഞ്ഞെടുപ്പിൽ എം. എസ്.എഫ് മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് ആയി നജാസ് നാഫിൽ. ജനറൽ സെക്രട്ടറി ആയി ഷംനാസ് കെ.പി. ട്രഷറർ ആയി മുഹമ്മദ് അഫ്‌ലാൻ. വൈസ് പ്രസിഡന്റ്മാരായി അജ്മൽ സി.എച്ച്, റിഹാൻ, ജോയിന്റ് സെക്രട്ടറിമാരായി നജാദ്, ഷെറിൽ തുടങ്ങിയവരെയും തെരഞ്ഞെടുത്തു.