• admin

  • January 11 , 2020

കൊച്ചി : കൊച്ചി: ഷെയ്ന്‍ നിഗം ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഇന്ന് നടക്കും. സിനിമാ നിര്‍മ്മാതാക്കളും ഫെഫ്കയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഉടന്‍ തന്നെ മറ്റ് സിനിമകളും പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അമ്മ യോഗത്തിലാണ് ഷെയ്ന്‍ നിഗം അറിയിച്ചത്. വെയില്‍, ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണവും പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ യോഗത്തെ രേഖാമൂലം അറിയിച്ചു. പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്നായിരുന്നു മോഹന്‍ലാല്‍ പ്രതികരിച്ചത്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും രണ്ടു സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങുകയും ചെയ്തതോടെയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ന് വിലക്കേര്‍പ്പെടുത്തിയത്.