• Lisha Mary

  • April 13 , 2020

ന്യൂഡല്‍ഹി : ഉജ്വല ഗുണഭോക്താക്കള്‍ക്കു ജൂണ്‍ 30 വരെ പാചകവാതക സിലിണ്ടര്‍ സൗജന്യമായി നല്‍കാനുളള കേന്ദ്ര തീരുമാനത്തിന് മികച്ച പ്രതികരണം. ഈ മാസം 1.28 കോടി സിലിണ്ടറുകളാണ് ഉജ്വല ഗുണഭോക്താക്കള്‍ ബുക്ക് ചെയ്തിരിക്കുന്നത്. ഇതില്‍ 85 ലക്ഷത്തോളം വിതരണം ചെയ്തു. നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കുന്നതാണ് ഉജ്വല യോജന പദ്ധതി. രാജ്യത്ത് 27.87 കോടി എല്‍പിജി ഉപയോക്താക്കളില്‍ 8 കോടിയില്‍പരം ആളുകള്‍ ഉജ്വല ഗുണഭോക്താക്കളാണ്. ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാനാണ് രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് പാചകവാതക സിലിണ്ടര്‍ സൗജന്യമായി നല്‍കുമെന്ന് അറിയിച്ചത്. കേന്ദ്രധനമന്ത്രാലയം പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജിലാണ് ഈ പ്രഖ്യാപനം. നിലവില്‍ പ്രതിദിനം 50 മുതല്‍ 60 ലക്ഷം സിലണ്ടറുകള്‍ രാജ്യത്തു വിതരണം ചെയ്യുന്നുണ്ട്.