• admin

  • January 22 , 2023

:   സി.വി.ഷിബു   കേരളത്തിൻ്റെ കാലാവസ്ഥയിൽ എത് തരം ഇൻഡോർ പ്ലാൻ്റ്സും നട്ട് പിടിപ്പിച്ച് വളർത്താമെങ്കിലും ചിലതിനെല്ലാം അൽപ്പം പരിചരണ പരിചയം അത്യാവശ്യമാണ്. എന്നാൽ ഇപ്പോൾ കേരളത്തിൽ ലഭ്യമാകുന്ന ഭൂരിഭാഗം ഇൻഡോർ പ്ലാൻ്റുകൾക്കും വലിയ പരിചരണം ആവശ്യമില്ലാത്തവയാണ്. അകത്തളങ്ങളിൽ ചെടികൾ വളർത്തി തുടങ്ങാൻ ആഗ്രഹിക്കുന്ന തുടക്കകാർക്ക് എളുപ്പത്തിൽ നട്ടുവളർത്താവുന്ന അഞ്ച് ഇനം ചെടികളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിൽ .ഇവയിൽ ഓരോ ഇനത്തിനും പല തരം ചെടികൾ ഇന്ന് ലഭ്യമാണ്. അതിനാൽ തന്നെ അഞ്ചിന് തിരഞ്ഞെടുത്താലും അതിൽ പല തരം ഉൾപ്പെടുത്താ അമ്പതോ നൂറോ ചെടികൾ ചെറിയ വീടുകളിലോ, ഫ്ലാറ്റുകളിലോ ,ഓഫീസ് മുറികളിലോ മനോഹരമായി സെറ്റ് ചെയ്യാവുന്നതാണ്.   1) മണി പ്ലാൻ്റ് (Money Plant) 2) സ്നേക്ക് പ്ലാൻ്റ് (Snake Plant) 3) സിസി പ്ലാൻ്റ് (zzplants) 4) ജെയ്ഡ് പ്ലാൻ്റ് (Jade Plants.) 5) കള്ളിച്ചെടികൾ (Cactus) .   1) മണി പ്ലാൻ്റുകൾ   വീടുകളിലും മറ്റും എവിടെയാണോ ചെടികൾ ഇരിക്കുന്നത് അവിടെ ഐശ്വര്യവും സൗഭാഗ്യവും അനുഗ്രഹവും ഉണ്ടാകുമെന്ന് പൊതുവെ വിശ്വസിച്ച് പോരുന്നതിനാൽ ഇൻഡോർ പ്ലാൻ്റുകളിൽ ഏറ്റവും ജനകീയവും പ്രായമുള്ളതുമായതുമാണ് മണി പ്ലാൻ്റുകൾ . ഏറ്റവും എളുപ്പത്തിൽ വളർത്താമെന്നതിനാൽ തുടക്കകാർ ആദ്യം തിരഞ്ഞെടുക്കുന്ന ഒന്നാണിത്. ഗോൾഡൻ മണി പ്ലാൻ്റ്, സ്പ്ലിറ്റ് ലീഫ് , മാർബിൾ ക്വീൻ, മാർബിൾ പ്രിൻസ്, സിൽവർ, സ്വിസ് ചീസ്, ബിഗ്ലീഫ് എന്നിങ്ങനെ പലതരം മണി പ്ലാൻ്റുകൾ ഒരേ ഇടങ്ങളിലേക്ക് തന്നെ ആളുകൾ തിരഞ്ഞെടുത്ത് വളർത്താറുണ്ട്. ചിലർ മണി' പ്ലാൻ്റുകളുടെ മാത്രം കളക്ഷനിൽ ശ്രദ്ധിക്കുമ്പോൾ മറ്റ് ചിലർ മണി പ്ലാൻ്റുകളുടെ തന്നെ വൈവിധ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നു. ഓരോരുത്തരുടെയും ആസ്വാദക മനസ്സിനെ ആശ്രയിച്ചായിരിക്കും സെലക്ഷൻ.   2) സ്നേക്ക് പ്ലാൻ്റ്സ്   മുകൾ അഗ്രഭാഗം കൂർത്ത് മുകളിലേക്ക് വളരുന്ന നാവിൻ്റെ ആകൃതിയിലുള്ള ഈ അകത്തള ചെടിയെ കൗതുകം കൊണ്ടും തമാശക്കുമൊക്കെയായി അമ്മായിമ്മയുടെ നാവ് എന്ന് കൂടി വിളിക്കാറുണ്ട്. കുറച്ച് നീളം കൂടുതൽ ഉള്ളതിനാലാവണം ആദ്യം ഇങ്ങനെയൊരു പേര് വീണിട്ടുണ്ടാവുക. ഏകദേശം 25-ലധികം സ്നേക് പ്ലാൻ്റുകൾ ഇന്ന് കേരളത്തിലടക്കം സുലഭമാണ്. ട്വിസ്റ്റ്, ഫ്യൂച്ചറ റോബസ്റ്റാ, ഗോൾഡൻ ,ബ്ലാക്ക് ഗോൾഡ്, സിലിണ്ട്രിക്ക, ഡെസേർട്ട് , മൂൺ ഷൈൻ, തുടങ്ങിയവ അവയിൽ ചിലത് മാത്രം.     3) സിസി പ്ലാൻ്റ്സ് ( ZZ Plants) മണി പ്ലാൻ്റുകളോട് പല കാര്യങ്ങൾ കൊണ്ടും സാമ്യമുള്ള സിസി പ്ലാൻ്റ് നട്ടുവളർത്താനും പരിചരിക്കാനും ഏറെ എളുപ്പമുള്ളതാണ്.   റാവൺ, വെറിഗേറ്റ, റെഗുലർ, സാമിയോ, ലക്കി ക്ലാസിക്ക്, ലക്കി ജെയ്ൻറ്, ഡ്വാർഫ്, ഗോൾഡ് വെരിഗേറ്റഡ്, വൈറ്റ് വെരിഗേറ്റഡ്, സൂപ്പർ നോവ തുടങ്ങി പലതരം സി സി പ്ലാൻ്റുകൾ മലയാളികൾക്കിടയിൽ പ്രചാരത്തിലുണ്ട്.     4) ജെയ്ഡ് പ്ലാൻ്റ് (Jade plant). ലക്കി പ്ലാൻ്റ് എന്ന പേരിലും അറിയപ്പെടുന്ന ജേഡ് പ്ലാന്റ് ദക്ഷിണാഫ്രിക്കയുടേതാണ്.മിതമായ കാലാവസ്ഥയിൽ നന്നായി നിലനിൽക്കുന്നു. ഓവൽ ആകൃതിയിലുള്ള ഇലകളിലും കട്ടിയുള്ള തണ്ടുകളിലും വേരുകളിലും ഇത് വെള്ളം സംഭരിക്കുന്നു. വാസ്തവത്തിൽ, നിങ്ങൾക്ക് പ്രചരിപ്പിക്കുന്നതിന് ജേഡ് ചെടിയുടെ ഇലകളോ തണ്ടുകളോ ഉപയോഗിക്കാം.   നിരവധി ജേഡ് ചെടികളുടെ ഗുണങ്ങളുണ്ട്, അത് നന്നായി ഇഷ്ടപ്പെടുന്ന ഒരു ഇൻഡോർ പ്ലാന്റാക്കി മാറ്റുന്നു. കുറഞ്ഞ പ്രയത്നം ആവശ്യമാണെങ്കിലും നിങ്ങളുടെ വീടിന്റെ മുക്കിന്റെയും മൂലയുടെയും ഭംഗി വർദ്ധിപ്പിക്കാൻ കഴിയുന്ന സമൃദ്ധമായ നിറമുള്ളതും മനോഹരവുമായ ഒരു ചെടിയാണ് ജേഡ് പ്ലാന്റ്.ജേഡ് ചെടികളിൽ ഏകദേശം അമ്പതിലധികം ജനപ്രിയ ഇനങ്ങൾ നിലവിലുണ്ട്.     1. സാധാരണ ജേഡ്   2. ബ്ലൂ ബേർഡ് ജേഡ്   3. സിൽവർ ഡോളർ ജേഡ്   4. ഹാർബർ ലൈറ്റുകൾ   5. ലേഡി ഫിംഗേഴ്സ് ജേഡ്   6. ഹോബിറ്റ്   7. പിങ്ക് ജേഡ് എന്നിവ ഇവയിൽ ഏറെ പ്രശസ്തമായവയാണ്.       5) കള്ളിച്ചെടികൾ (Cactus). ചെടികൾ കൊണ്ട് വീട് മനോഹരമാക്കുമ്പോൾ ഏറെ എളുപ്പമുള്ളതാണ് കള്ളിച്ചെടികൾ. വെള്ളം നനക്കൽ തീരെ കുറവ് മതിയെന്നതും പരിചരണം കുറഞ്ഞതാണന്നതുമാണ് കള്ളിച്ചെടികളെ പ്രിയമുള്ളതാക്കുന്നത്.   കള്ളിച്ചെടികൾ പലപ്പോഴും മറ്റ് ചീഞ്ഞ സസ്യങ്ങളുമായി ആശയക്കുഴപ്പത്തിലാകുന്നു. കള്ളിച്ചെടികൾ ക്ലോറോഫിൽ സമ്പുഷ്ടമായ മരത്തണ്ടുകളോ സസ്യസസ്യങ്ങളോ ഉള്ള ചണം ആണ്. ചെടിയുടെ മാംസളമായ തണ്ടുകൾ വെള്ളം സംഭരിക്കുകയും ഫോട്ടോസിന്തസിസ് ഉണ്ടാക്കുകയും ചെയ്യുന്നു. കള്ളിച്ചെടികൾക്ക്, മറ്റ് ചൂഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി, അവയുടെ ശാഖകളുടെ ഉപരിതലത്തിൽ തലയണ പോലെയുള്ള അരിയോളുകൾ ഉണ്ട്. കള്ളിച്ചെടികൾ വിവിധ രൂപങ്ങളിലും വലുപ്പങ്ങളിലും നിലവിലുണ്ട്, ചിലതിൽ വർണ്ണാഭമായ പൂക്കളുമുണ്ട്. നിങ്ങളുടെ ഇൻഡോർ സസ്യങ്ങളുടെ ശേഖരത്തിൽ സക്കുലന്റുകൾ ഉൾപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കള്ളിച്ചെടികളാണ് ഏറ്റവും നല്ലത്. നിങ്ങളുടെ വീടിന്റെ അലങ്കാരത്തിന് ചില വ്യത്യാസങ്ങൾ ചേർക്കാൻ നിങ്ങൾക്ക് വിവിധ തരം കള്ളിച്ചെടികൾ നടാം.   പല കള്ളിച്ചെടികൾക്കും സ്പൈക്കി മുള്ളുകൾ ഉണ്ട്, ചിലതിന് മുള്ളുകളൊന്നുമില്ല. കൂടാതെ, ചില കള്ളിച്ചെടികൾക്ക് സ്വർണ്ണ പൂക്കളും വെളുത്ത രോമങ്ങളും അല്ലെങ്കിൽ വിചിത്രമായ രൂപങ്ങളും പോലുള്ള ആകർഷകമായ സ്വഭാവങ്ങളുണ്ട്. കാക്റ്റിയും മെയിൻറനൻസ് കുറവുള്ള ചെടികളാണ് അവ സാവധാനം വളരുന്നു. റീപോട്ടിംഗ്, അല്ലെങ്കിൽ നനവ് എന്നിവ ആവശ്യമാണ്. കള്ളിച്ചെടികളുടെ വില പലരുടെയും ബഡ്ജറ്റിനെ താരതമ്യേന എളുപ്പമാക്കുന്നു. എന്നാൽ ഇന്റീരിയർ അലങ്കാരത്തിന് വിലകൂടിയ ടച്ച് നൽകുന്നു.   ബൊട്ടാണിക്കൽ കമ്മ്യൂണിറ്റി 2500 ഇനം കള്ളിച്ചെടികൾ ഉൾപ്പെടെ 200 ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്, അവയിൽ ഭൂരിഭാഗവും മെക്സിക്കോയിലാണ്. ഇവയിൽ ചണം, മരുഭൂമി, ഉഷ്ണമേഖലാ സസ്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ ചെടികളിൽ ചിലത് ഔഷധ ഗുണങ്ങളുള്ളവയാണ്.   1. മുള്ളുകളുള്ള കള്ളിച്ചെടി   2 - നട്ടെല്ലില്ലാത്ത കള്ളിച്ചെടി   3 - ഇൻഡോർ കള്ളിച്ചെടി   4 - തൂങ്ങിക്കിടക്കുന്ന കള്ളിച്ചെടി   5 - പൂക്കളുള്ള കള്ളിച്ചെടി എന്നിങ്ങനെ വിവിധ തരം കള്ളിച്ചെടികളുണ്ട്.     സഹായത്തിന് ഹാർവെസ്റ്റേ   ഇൻഡോർ പ്ലാൻ്റുകളുടെ തിരഞ്ഞെടുപ്പിനും മറ്റ് സഹായങ്ങൾക്കുമായി ഇന്ന് കേരളത്തിൽ ധാരാളം സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിലൊന്നാണ് പട്ടാമ്പി ഗുരുവായൂര്‍ റോഡിലുള്ള ഹാര്‍വെസ്‌റ്റേ.       കാര്‍ഷിക മേഖലയില്‍ നൂതന ആശയങ്ങളുമായി രണ്ടാം ഹരിതവിപ്ലവത്തിന് ഒരുങ്ങുന്ന ഹാര്‍ വെസ്‌റ്റേ ഇത്തരക്കാര്‍ക്കുവേണ്ടി എക്‌സ്പീരിയന്‍സ് സെന്ററുകള്‍ നടത്തുന്നുണ്ട്. പട്ടാമ്പി ഗുരുവായൂര്‍ റോഡില്‍ ഹാര്‍വെസ്‌റ്റേ ഓഫീസിന് സമീപമാണ് ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി അമ്പത് എക്‌സ്പീരിയന്‍സ് സെന്ററുകളാണ് ഹാര്‍വെസ്റ്റ് ലക്ഷ്യംവെയ്ക്കുന്നതെന്ന് ചെയര്‍മാനും എം ഡിയുമായ വിജീഷ് കെ പി പറഞ്ഞു. ഇന്‍ഡോര്‍ പ്ലാന്റ്‌സിന്റെ വൈവിധ്യമാര്‍ന്ന കളക്ഷനുകളും പരിചരണ മുറകളുടെ പരിശീലനവും ഗാര്‍ഡനിംഗിന് ആവശ്യമായ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും വിദഗ്ധരുടെ ഉപദേശവും ഈ എക്‌സ്പീരിയന്‍സ് സെന്ററുകളില്‍ നിന്ന് ലഭിക്കും.   നൂറ് രൂപ മുതല്‍ ആയിരങ്ങള്‍ വിലവരുന്നവ വരെയുള്ള ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഇന്ന് ലഭ്യമാണ്. വളരെ അപൂര്‍വമായതും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതുമായ ഇനങ്ങളും ഇപ്പോള്‍ കേരളത്തിലെ വീട്ടുമുറികളില്‍ എത്തിയിട്ടുണ്ട്. ഇവ ജനകീയമാക്കുന്നതില്‍ ഹാര്‍വെസ്‌റ്റേ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9778429616.