• admin

  • January 13 , 2020

ടെഹ്റാന്‍ : ടെഹ്റാന്‍: ഇറാന്‍ കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം ഇറാന്‍ അമേരിക്ക ബന്ധം കൂടുതല്‍ വഷളാവുകയും യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സമാധാന ചര്‍ച്ചകള്‍ക്കായി ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം അല്‍താനി ടെഹ്റാനിലെത്തി. ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുമായി അല്‍താനി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയാണ് അമീര്‍ ടെഹ്റാനിലെത്തിയത്. സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം ഇറാഖിലെ യു.എസ് സൈനിക താവളത്തിലേക്ക് ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യു.എസ് സൈനിക താവളങ്ങളിലാണ് ഇറാന്‍ വ്യോമാക്രമണം നടത്തിയത്.