• Lisha Mary

  • March 5 , 2020

ടെഹ്‌റാന്‍ :  പശ്ചിമേഷ്യയെ ഭീതിയിലാക്കി ഇറാനില്‍ കൊറോണവൈറസ് പടരുന്നു. കോവിഡ്-19 ബാധിച്ച് ഇറാനില്‍ 92 പേര്‍ മരിച്ചു. 2,922 പേര്‍ക്ക് രോഗ ബാധയുണ്ട്. കൊറോണ വൈറസ് ഇറാനിലെ മിക്കവാറും എല്ലാ പ്രവിശ്യകളെയും ബാധിച്ചുവെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. ഇറാനെ സഹായിക്കാന്‍ അമേരിക്ക യഥാര്‍ഥത്തില്‍ താല്‍പ്പര്യപ്പെടുന്നുണ്ടെങ്കില്‍ ഉപരോധം പിന്‍വലിക്കുകയാണ് വേണ്ടതെന്നും സഹായ വാഗ്ധാനത്തെ പരാമര്‍ശിച്ച് ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറാനിലാണ്. ഇറാനില്‍ വിദ്യാലയങ്ങള്‍ അടച്ചിട്ടിരിക്കയാണ്. ആളുകള്‍ കൂടുന്നതും നിരോധിച്ചു. യാത്രകള്‍ നടത്തരുതെന്നും അധികൃതര്‍ അറിയിച്ചു.