: ബാഗ്ദാദ്: ഇറാഖില്‍ വീണ്ടും റോക്കറ്റ് ആക്രമണം. ബാഗ്ദാദില്‍ അമേരിക്കന്‍ നയതന്ത്ര കാര്യാലയം സ്ഥിതി ചെയ്യുന്ന ഗ്രീന്‍സോണില്‍ 100 മീറ്റര്‍ സമീപത്തായി രണ്ട് റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളായ അല്‍ അസദ്, ഇര്‍ബില്‍ എന്നിവയ്ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ ആള്‍നാശമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചതിന് പിന്നാലെയാണ് വീണ്ടും റോക്കറ്റാക്രമണമുണ്ടായത്. അമേരിക്കന്‍ എംബസി സ്ഥിതി ചെയ്യുന്ന ഗ്രീന്‍സോണില്‍ റോക്കറ്റുകള്‍ പതിച്ചെങ്കിലും മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസോ, പെന്റഗണോ പ്രതികരിച്ചിട്ടില്ല. ബുധനാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ 80 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഇറാന്റെ അവകാശവാദം. എന്നാല്‍ അമേരിക്കന്‍ സൈനികര്‍ ബങ്കറിലായിരുന്നു എന്നും, അവര്‍ സുരക്ഷിതരാണെന്നും അമേരിക്ക പറയുന്നു. ഇറാഖിലെ അമേരിക്കന്‍ സൈനികര്‍ സുരക്ഷിതരാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞ ഡൊണാള്‍ഡ് ട്രംപ്, അമേരിക്ക എന്തിനും തയ്യാറാണെന്നും വ്യക്തമാക്കി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി