ബാഗ്ദാദ് :
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. എംബസിക്ക് സമീപമായി നിരവധി റോക്കറ്റുകള്‍ പതിച്ചതായി അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഇറാനുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ബാഗ്ദാദിലെ യുഎസ് എംബസിക്ക് ഭീഷണി നിലനിന്നിരുന്നു. എത്ര റോക്കറ്റുകള്‍ പതിച്ചെന്ന് വ്യക്തമല്ല.
ഇന്ന് പുലര്‍ച്ചയോടെയുണ്ടായ ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ അതീവസുരക്ഷാ മേഖലയിലാണ് റോക്കറ്റുകള്‍ പതിച്ചിരിക്കുന്നത്. ഇറാഖിലെ യുഎസ് സൈനികരേയും എംബസിയും ലക്ഷ്യമിട്ട് ഒക്ടോബറിന് ശേഷമുണ്ടാകുന്ന 19-ാമത്തെ ആക്രമണമാണിത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി