ഇരട്ട അവാർഡുകളുടെ തിളക്കത്തിൽ കല്ലോടി എസ്.ജെ.യു.പി.സ്കൂൾ

ഇരട്ട അവാർഡുകളുടെ തിളക്കത്തിൽ കല്ലോടി എസ്.ജെ.യു.പി.സ്കൂൾ

കല്ലോടി : മാനന്തവാടി ബി.ആർ.സിയുടെ നേതൃത്വത്തിൽ പാഠ്യ – പാഠ്യേതര മികവുകൾക്ക് ഏർപ്പെടുത്തിയ അവാർഡുകളിൽ രണ്ടെണ്ണം കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്കൂൾ കരസ്ഥമാക്കി.പഠന പരിപോഷണ പദ്ധതിയായ ഹെൽപിംഗ് ഹാന്റ്, ലഹരി വിരുദ്ധ പരിപാടികൾ ഉൾപ്പെടുന്ന ഉജ്ജ്വലം പദ്ധതി എന്നിവയിലാണ് വിദ്യാലയം ഒന്നാം സ്ഥാനം നേടിയത്. ബി.ആർ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ഹെഡ്മാസ്റ്റർ ജോസ് പള്ളത്ത്, പ്രോജക്ട് കൺവീനർമാരായ ആഷ്ന ജോസ്, ബിജിത ജോസ്, സീനിയർ അസിസ്റ്റന്റ് കാതറൈൻ സി.തോമസ്, പി.ടി.എ പ്രസിഡണ്ട് സിബി ആശാരിയോട്ട് എന്നിവർ ചേർന്ന് അവാർഡുകൾ ഏറ്റുവാങ്ങി. സിനിമയുടെ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി നടപ്പിലാക്കിയ ‘കേറി വാടാ മക്കളെ’ എന്ന ഭാഷാ പഠന പദ്ധതിയാണ് ഏറ്റവും മികച്ച പഠന പരിപോഷണ പദ്ധതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഓരോ വിദ്യാർത്ഥിയെയും ലഹരിക്കെതിരെ ശക്തീകരിക്കുകയും സമൂഹത്തെ സമൂലം ലഹരിവിരുദ്ധമാക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തി നടത്തിയ വിവിധ പ്രവർത്തനങ്ങളാണ് ആ മേഖലയിലെ ഒന്നാം സ്ഥാനവും അവാർഡുമായി തിരിച്ചെത്തിയത്. ‘ലഹരിക്കെതിരെ ഞാൻ പോരാളി’ എന്ന് ആളിനിൽക്കുന്ന ആളാകാൻ ആ പ്രവർത്തനങ്ങൾ ലഹരിബാധയുടെ ഇക്കാലത്ത് വിദ്യാർത്ഥികൾക്ക് തുണയായി. ഒരേ സമയം പഠനമേഖലയിലും വിദ്യാർഥി-സാമൂഹ്യ ശക്തീകരണ മേഖലയിലും വിജയം ചൂടിയ വിദ്യാലയത്തെ പി.ടി.എ സമിതി അനുമോദിച്ചു.സ്കൂൾ മാനേജർ ഫാ.സജി കോട്ടായിൽ, ഫസൽ റ്റി.എ, ബുഷ്റ നജ്മുദ്ദീൻ, രേഷ്മ സജോയ്, ഡയാന പ്രിയ, ഹസീന സമീർ ,സുധീഷ് പി.എസ്, നീതു സെബാസ്റ്റ്യൻ,നിഷ ജോൺസൺ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *