കാസര്‍ഗോഡ് : രാജ്യം സാമ്പത്തികമായി മെച്ചപ്പെടണമെങ്കില്‍ ഗ്രാമങ്ങള്‍ അഭിവൃദ്ധിപ്പെടണമെന്ന് കാസര്‍കോഡ് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സി.പി.സി.ആര്‍.ഐ കാസര്‍ഗോഡും സംയുക്തമായി സംഘടിപ്പിച്ച റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ ഡോ സജി ഗോപിനാഥ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചും കോണ്‍ക്ലേവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ചും റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.പി.സി.ആര്‍.ഐ കാസര്‍കോഡ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ അനിത കരുണ്‍ ആധ്യക്ഷത വഹിച്ചു. കോണ്‍ക്ലേവിന്റെ ഭാഗമായി നടന്ന അഗ്രിടെക് ഹാക്കത്തോണില്‍ ബഹുവിള കൃഷികള്‍ക്കനുയോജ്യമായ കണിക ജലസേചന നിയന്ത്രണത്തിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്ത സഹ്യാദ്രി കോളേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ മികച്ച ടീമായി തിരഞ്ഞെടുത്തു. ഇവര്‍ക്ക് 50000 രൂപ സമ്മാനത്തുകയും സ്റ്റാര്‍ട്ടപ് മിഷന്റെ മറ്റു ആനുകൂല്യങ്ങളും ലഭിക്കും. അഗ്രിടെക് ഹാക്കത്തോണില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 75 ടീമുകള്‍ അപേക്ഷിച്ചു. തിരഞ്ഞെടുക്കപ്പെട്ട 20 ടീമുകളില്‍ നിന്ന് മികച്ച 5 ടീമുകള്‍ നടത്തിയ അവതരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മികച്ച ടീമിനെ തെരഞ്ഞെടുത്തത്. പരിപാടിയുടെ ഭാഗമായി അഗ്രി സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോയും നടന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി