ഇടുക്കി : ജില്ലയില്‍ പൊലീസ് സ്റ്റേഷനുകളില്‍ പുതിയ 17 വാഹനങ്ങള്‍ കൂടി എത്തി. എല്ലാ സ്റ്റേഷനുകള്‍ക്കും രണ്ട് വാഹനങ്ങള്‍ വീതം ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായി സ്റ്റേറ്റ് പ്ലാന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 202 സ്റ്റേഷനുകള്‍ക്കാണ് പുതിയ വാഹനങ്ങള്‍ അനുവദിച്ചത്. പദ്ധതി പ്രകാരം ഇടുക്കി ജില്ലയിലെ 17 സ്റ്റേഷനുകള്‍ക്ക് വാഹനം നല്‍കി.സേന ഉപയോഗിക്കുന്ന പത്ത് വര്‍ഷത്തിനു മേല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. മഹീന്ദ്രയുടെ ബൊലേറോ ജീപ്പുകളാണ് നിരത്തിലിറക്കിയത്. ടൂ വീല്‍ ഡ്രൈവ് ജീപ്പുകളാണിവ. ഓരോ വണ്ടിക്കും ആറുലക്ഷത്തി എഴുപതിനായിരം രൂപ ചിലവുണ്ട്. നിലവില്‍ ഉള്ള വാഹനങ്ങളെ അപേക്ഷിച്ചു മൈലേജ് കൂടുതല്‍ ലഭിക്കും. ഇടുക്കി എ.ആര്‍ ക്യാമ്പില്‍ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പൊലീസ് മേധാവി പി കെ മധു നിര്‍വഹിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി