• admin

  • August 12 , 2022

ബത്തേരി :     രാജ്യം 75-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ആഘോഷത്തിന്റെ ആരവം വാനോളം ഉയർത്താൻ കാത്തിരിക്കുകയാണ് കൊഴുവണ എന്ന കൊച്ചു ഗ്രാമം. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികമായ ഇത്തവണ നിരവധി പ്രത്യേകതകൾ കൊണ്ടാണ് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. വാർഷികാഘോഷത്തിന്റെ ഭാഗമായി മുൻ വർഷത്തെ അപേക്ഷിച്ച് ആഗസ്റ്റ് 13 മുതൽ വീടുകളിലും സ്ഥാപനങ്ങളിലും പതാകകൾ ഉയർത്താം. പതാക നിയമത്തിൽ വന്ന മാറ്റം അനുസരിച്ച് പതാകയുടെ വലിപ്പത്തിലും മാറ്റങ്ങൾ ആവാം, ഈ സാഹചര്യത്തിലാണ് കൂറ്റൻ പതാക ഉയർത്തി ചരിത്രത്തിന്റെ ഭാഗമാവാൻ ബത്തേരി,കൊഴുവണ നിവാസികൾ തയ്യാറെടുക്കുന്നത്.   മൂന്നു മീറ്റർ നീളവും 2 മീറ്റർ വീതിയും ഉള്ള പതാക നാളെ രാവിലെ കൊഴുവണ എന്ന കൊച്ചു ഗ്രാമത്തിന്റെ വാനിൽ ഉയർന്നു പറക്കും. പതാക നിയമത്തിൽ വന്ന മാറ്റത്തിനുശേഷം സ്വകാര്യ ഇടത്തു ഉയർത്തുന്ന വലിയ ദേശീയ പതാക എന്ന ചരിത്രത്തിന്റെ അംഗീകാരം കൂടി കാത്തിരിക്കുകയാണ് കൊഴുവണ നിവാസികൾ.