കല്‍പ്പറ്റ : സാമൂഹിക പ്രതിബദ്ധത മുറുകെപ്പിടിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമാവാന്‍ ജില്ലാ ഭരണകൂടം 'ഗിഫ്റ്റ് എ ബുക്ക്' ക്യാമ്പയിന്‍ തുടങ്ങി. കോവിഡ്-19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം ആഴ്ചകള്‍ നിരീക്ഷണത്തില്‍ കഴിയണം. ഇത്തരം സാഹചര്യത്തില്‍ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ വായന സഹായിക്കുമെന്നതിനാലാണ് നടപടി. പുസ്തകങ്ങള്‍ ആര്‍ക്കും സംഭാവന ചെയ്യാം. കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡി.ഇ.ഒ.സിയിലാണ് പുസ്തകം എത്തിക്കേണ്ടത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യാനുസരണം പുസ്തകങ്ങള്‍ എത്തിച്ചുനല്‍കാന്‍ ജില്ലാ ഭരണകൂടം മുന്‍കൈയെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04936 204151.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി