• Anjana P

  • September 11 , 2022

മലപ്പുറം : വൈവിധ്യമാര്‍ന്ന ആഭരണങ്ങളുടെ പ്രദര്‍ശനവും വില്പനയുമായി ആര്‍ടിസ്റ്ററി ഷോ പെരിന്തല്‍മണ്ണ മലബാര്‍ ഗോള്‍ഡില്‍ ആരംഭിച്ചു. നവ വധുക്കളായ 14 പേര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു കൊണ്ട് ആര്‍ടിസ്റ്ററി ഷോ യുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മലബാര്‍ സോണല്‍ ഹെഡ് ജാവേദ് മിയാന,സ്‌റ്റോര്‍ ഹെഡ് അബ്ദുല്‍ നാസര്‍ എ.ടി ,ഷോറൂം മാനേജര്‍ സുപ്രസാദ്,സെയില്‍സ് മാനേജര്‍ ഷിദീഷ്,ഇന്‍വെസ്റ്റര്‍മാരായ ശാഹുല്‍ ഹമീദ് ,ഉമ്മര്‍ കളത്തില്‍ ,അബുള്‍ സമദ് മണ്ണാര്‍ക്കാട് ,മുനീര്‍ പുഴക്കാട്ടിരി ,അലവി പോത്തുകല്ലു എന്നിവര്‍ പങ്കെടുത്തു. അതിനൂതന കലാവിസ്മയമാണ് എക്‌സിബിഷനില്‍ ഒരുക്കിയിരിക്കുന്നതെന്ന് സ്റ്റോര്‍ ഹെഡ് എ.ടി അബദുള്‍ നാസര്‍ അറിയിച്ചു. നാളെ (12 ന്) പരിപാടി സമാപിക്കും.