• admin

  • January 7 , 2022

കൽപ്പറ്റ : വയനാട് ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 10ന് വൈകീട്ട് അഞ്ചിനു മുമ്പായി ആരോഗ്യകേരളം വെബ്സൈറ്റില്‍ (https://forms.gle/t4Hbt8Dw6ZL8DwMG7) അപേക്ഷിക്കണം. പ്രായപരിധി 2022 ജനുവരി 1 ന് 40 വയസ്സ്. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷകള്‍ സ്വീകരിക്കില്ല. ജില്ലയില്‍ കോവിഡ് ബ്രിഗേഡില്‍ 100 ദിവസത്തില്‍ കൂടുതല്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.   ടി.ബി ഹെല്‍ത്ത് വിസിറ്റര്‍- യോഗ്യത: 1. ട്യൂബര്‍കുലോസിസ് ഹെല്‍ത്ത് വിസിറ്റര്‍ കോഴ്സ് (കേന്ദ്ര, കേരള സര്‍ക്കാര്‍ അംഗീകൃതം) അല്ലെങ്കില്‍ കേന്ദ്ര, കേരള സര്‍ക്കാര്‍ അംഗീകൃത ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ്. 2. ക്ഷയരോഗവുമായി ബന്ധപ്പെട്ട ആരോഗ്യമേഖലയിലെ പ്രവൃത്തിപരിചയം. 3. ടൂവീലര്‍ ലൈസന്‍സ്. 4. കമ്പ്യൂട്ടര്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് (സര്‍ക്കാര്‍ അംഗീകൃതം). ചുരുങ്ങിയത് രണ്ടുമാസം ദൈര്‍ഘ്യം.   ഓഫിസ് സെക്രട്ടറി- യോഗ്യത: 1. ബിരുദം. 2. കമ്പ്യൂട്ടര്‍ പരിജ്ഞാനം. 3. ഓഫിസ് മാനേജ്മെന്റില്‍ (ആരോഗ്യവകുപ്പ്) അഞ്ചുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. ആരോഗ്യവകുപ്പില്‍ നിന്നു വിരമിച്ചവര്‍ക്ക് മുന്‍ഗണന (പ്രായപരിധി 57 വയസ്സ്).   ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- യോഗ്യത: അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നു ബിരുദവും പി.ജി.ഡി.സി.എയും. അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നു ബിരുദാനന്തര ബിരുദവും ഡി.സി.എയും   സ്പെഷ്യല്‍ എജ്യുക്കേറ്റര്‍- യോഗ്യത: ബിരുദം, സ്പെഷ്യല്‍ എജ്യുക്കേഷനില്‍ ബി.എഡ്. ആറുമാസത്തെ പ്രവൃത്തിപരിചയം അഭികാമ്യം