വയനാട് : ജില്ലയിലെ മുഴുവന്‍ നിരക്ഷരരായ ആദിവാസി വിഭാഗങ്ങളേയും സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നു. നാളെ മുതല്‍ പരിശീലനം തുടങ്ങും. 1300 ഇന്‍സ്ട്രക്ടര്‍മാര്‍ക്കാണ് 15 ബാച്ചുകളിലായി പരിശീലനം നല്‍കുന്നത്. പരിശീലന തിയ്യതിയും സ്ഥലവും ഫെബ്രുവരി 6,7 (പൊഴുതന ഗ്രാമ പഞ്ചായത്ത് ഹാള്‍, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍), 10, 11 (പൂതാടി പഞ്ചായത്ത് ഹാള്‍, നെന്‍മേനി പഞ്ചായത്ത് ഹാള്‍), 12, 13 (മാനന്തവാടി നഗരസഭാ ഹാള്‍, ബത്തേരി നഗരസഭാ ഹാള്‍), 14, 15 (അമ്പലവയല്‍ പഞ്ചായത്ത് ഹാള്‍, തവിഞ്ഞാല്‍ പഞ്ചായത്ത് ഹാള്‍), 17, 18 (നൂല്‍പ്പുഴ പഞ്ചായത്ത് ഹാള്‍, പനമരം പഞ്ചായത്ത് ഹാള്‍), 19, 20 ( മുട്ടില്‍ പഞ്ചായത്ത് ഹാള്‍, പുല്‍പള്ളി പഞ്ചായത്ത് ഹാള്‍), 24, 25 (തിരുനെല്ലി പഞ്ചായത്ത് ഹാള്‍, തൊണ്ടര്‍നാട് പഞ്ചായത്ത് ഹാള്‍, വെള്ളമുണ്ട പഞ്ചായത്ത് ഹാള്‍). മുതിര്‍ന്ന പഠിതാക്കളോടുള്ള സമീപനം,ഭാഷയും ഗണിതവും പഠിതാക്കളില്‍ എങ്ങനെ എത്തിക്കാം, ക്ലാസ്സുകളുടെ സംഘാടനം, മുന്നൊരുക്കം എന്നീ വിഷയങ്ങളാണ് ഒന്നാം ഘട്ട പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിന് 25 അംഗ റിസോഴ്സ് ഗ്രൂപ്പിന് സുല്‍ത്താന്‍ ബത്തേരി ഡയറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കി. മാര്‍ച്ച് 1 ന് ജില്ലയിലെ മുഴുവന്‍ ആദിവാസി ഊരിലും സാക്ഷരതാ ക്ലാസ്സുകള്‍ തുടങ്ങും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി