: വാഷിംഗ്ടണ്‍: യുക്രൈന് വിമാനം തകര്‍ത്തതിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ ഇറാന് വീണ്ടും മുന്നറിയിപ്പ് നല്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചയ്ക്ക് തയ്യാറാവണോ വേണ്ടയോ എന്നത് ഇറാന്റെ തീരുമാനമാണെന്നും എന്നാല്‍ ഇറാനിലെ പ്രതിഷേധക്കാരെ കൊന്നൊടുക്കുകയോ ആണവായുധം പ്രയോഗിക്കുകയോ ചെയ്യരുതെന്ന് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടു. ചര്‍ച്ച വേണോ വേണ്ടയോ എന്നത് പൂര്‍ണ്ണമായും അവരെ ആശ്രയിച്ചിരിക്കും അതിനെക്കുറിച്ച് ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നില്ല. പക്ഷേ, ആണവായുധങ്ങള്‍ വേണ്ട, നിങ്ങളുടെ പ്രതിഷേധക്കാരെ കൊല്ലുകയും അരുത്.'', ട്രംപ് ട്വിറ്റ് ചെയ്തു. പ്രതിഷേധങ്ങളും വിലക്കുകളും കൊണ്ട് പൊറുതിമുട്ടി നില്ക്കുന്ന ഇറാന് ചര്‍ച്ചയ്ക്ക് തയ്യാറാവാതെ വേറെ വഴിയില്ലെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് സി. ഓബ്രിയന് അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി