• admin

  • June 26 , 2022

വെള്ളമുണ്ട :   അൽ കരാമ ഡയാലിസിസ്‌ സെൻ്ററിന്‌ ബഹ്റൈൻ ചാപ്റ്റർ എല്ലാ മാസവും സ്വരൂപിച്ചു നൽകിവരുന്ന സഹായ ഹസ്തത്തിന്റെ ഫണ്ട് കൈമാറി. വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ബഹ്‌റൈൻ ചാപ്റ്റർ പ്രതിനിധികളിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി. വയനാട് ഡി.​എം.​ഒ ഡോ. ​കെ. സ​ക്കീ​ന​, അൽ കറാമ ഡയാലിസിസ് സെന്റർ പ്രസിഡന്റ് കെ.സി അസീസ്,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്,ബ്ലോക്ക് പഞ്ചായത്തംഗം പി.കെ അമീൻ,എടവക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് ആയാത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.