കാസര്‍കോട് : ആര്‍ദ്രം ജനകീയ ക്യാമ്പെയിനിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ചെറുവത്തൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ 'രസക്കൂട്ട് നല്ല ഭക്ഷണം ,നല്ല ആരോഗ്യത്തിന്' എന്ന മുദ്രാവാക്യം ഉയര്‍ത്തി നാളെ ഉച്ചയ്ക്ക് രണ്ടിന് ചെറുവത്തൂരില്‍ അവിയല്‍ പാചക മത്സരം സംഘടിപ്പിക്കും. ചെറുവത്തൂര്‍ പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ നിന്നും രണ്ട് പേര് ഉള്‍പ്പെടുന്ന ഓരോ ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തത്സമയം അവിയല്‍ പാചകം ചെയ്യണം. മണ്‍ചട്ടിയിലോ സ്റ്റീല്‍ പാത്രത്തിലോ പാചകം ചെയ്യാം. അടുപ്പും വെള്ളവും മത്സരാര്‍ത്ഥികള്‍ക്ക് നല്‍കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡ് ലഭിക്കും. പരിപാടിയോടനുബന്ധിച്ച് ബോധവല്‍ക്കരണ മറുത്തുകളി ,പൂരക്കളി,ഒപ്പന,ലഘു നാടകങ്ങള്‍,നൃത്തങ്ങള്‍ എന്നിവയും അരങ്ങേറും. പാചകമത്സരത്തിന്റെ ഉദ്ഘാടനം സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ വര്‍ഷങ്ങളായി രോഗികള്‍ക്ക് ഭക്ഷണം പാചകം ചെയ്തു നല്കുന്ന കെ വി കാര്‍ത്യായനി നിര്‍വഹിക്കും. സമാപനത്തില്‍ സമ്മാനവിതരണം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ അധ്യക്ഷനാവും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി