• admin

  • June 24 , 2022

കൽപ്പറ്റ : മേപ്പാടി എളമ്പിലേരിയില്‍ പുഴയില്‍ അവശനിലയിൽ കണ്ടെത്തിയ യുവതി മരിച്ചു.തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശിനി യൂനിസ് നെല്‍സന്‍ (31) ആണ് മരിച്ചത്. യുവതിയും ഭർത്താവും വയനാട് സന്ദർശനത്തിനായി എത്തിയവരാണ്. തുടർന്ന് റിസോർട്ടിൽ മുറിയെടുത്തു. ഫോട്ടോ എടുക്കാനായി ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ഇവരുടെ ഭർത്താവ് ഡാനിയല്‍ സഗയരാജും അപകടത്തില്‍ പെട്ടിരുന്നു. യുവതിയെ അതി ഗുരുതരാവസ്ഥയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. തുടർന്ന് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മരണം സംഭവിച്ചത്.