• Lisha Mary

  • March 17 , 2020

തിരുവനന്തപുരം : സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതിക്കായി നീക്കിയിരിപ്പുള്ള അരി അതത് സ്‌കൂളുകളിലെ പദ്ധതിയിലുള്‍പ്പെട്ട കുട്ടികള്‍ക്ക് അനുവദിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഏഴാം ക്ലാസ് വരെ അവധിയായിരിക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. അങ്കണവാടി കുട്ടികള്‍ക്കുളള ഭക്ഷണസാധനങ്ങള്‍ വീടുകളിലെത്തി നല്‍കുന്നുണ്ട്. ഇതിന് പുറമേയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിനുളള അരിയും നല്‍കാനുളള നിര്‍ദേശം. കൊറോണയുടെ പശ്ചാത്തലത്തില്‍ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും 8,9 ക്ലാസ്സുകളിലേയും എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷകളും മുന്‍നിശ്ചയ പ്രകാരം നടന്നു വരുന്നുണ്ട്.