കൊച്ചി :
പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അരൂജ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. 24 മുതല്‍ ആരംഭിച്ച പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 28 കുട്ടികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ബുധനാഴ്ച വീണ്ടും ഹര്‍ജി പരിഗണിക്കും. സിബിഎസ്ഇ അംഗീകാരമില്ലാത്തതിനാലാണ് തോപ്പുംപടി ആരൂജ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ പോയത്.
സ്‌കൂളിന് സിബിഎസ്ഇ അംഗീകാരം ഇല്ലെന്ന കാര്യം വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും മറച്ചുവെച്ചാണ് അരൂജാസ് സ്‌കൂള്‍ ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. പരീക്ഷ തീയതി അടുത്തിട്ടും ഹാള്‍ ടിക്കറ്റ് വിതരണം ചെയ്യാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സ്‌കൂളിന് അംഗീകാരമില്ലെന്ന വിവരം തിരിച്ചറിയുന്നത്. ഇതോടെ 29 വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്.
പരീക്ഷയെഴുതാന്‍ കഴിയാത്ത സംഭവത്തില്‍ നേരത്തെ ഹൈക്കോടതി സിബിഎസ്ഇയെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരേ നടപടിയെടുക്കാത്തതിന് സിബിഎസ്ഇയെ വിമര്‍ശിച്ച കോടതി സിബിഎസ്ഇ കുറച്ചെങ്കിലും ഉത്തരവാദിത്തം കാണിക്കണമെന്നും വ്യക്തമാക്കിയിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി