• admin

  • March 3 , 2020

പത്തനംതിട്ട : അന്തര്‍ദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് മുഖേന ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മാര്‍ച്ച് അഞ്ചു വരെ നടത്തുന്ന ചുമര്‍ചിത്ര രചനാ മത്സരത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ മതിലില്‍ ചിത്രം വരച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍വഹിച്ചു. ‘ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹ്യപരവുമായ സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളും സംവിധാനങ്ങളും’ എന്ന വിഷയത്തില്‍ നടക്കുന്ന മത്സരത്തില്‍ അഞ്ചു ടീമുകള്‍ പങ്കെടുക്കും. വിജയികള്‍ക്ക് മാര്‍ച്ച് ഏഴിന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സമാപന ചടങ്ങില്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.