പത്തനംതിട്ട : നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം: ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വമാണെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ആരോഗ്യമുളള ജനത, ശുചിത്വ സമൂഹം എന്നീ ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് ആര്‍ദ്രം മിഷന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജനകീയ കാമ്പയിന്റെ ഭാഗമായി അടൂര്‍ മണ്ഡലതലത്തില്‍ നടത്തിയ കൂട്ടനടത്തം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യായാമം ശീലമാക്കുന്നതിനും പരിസര ശുചീകരണം ഉറപ്പാക്കുന്നതിനും നല്ല ഭക്ഷണം ശീലമാക്കുന്നതിനും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആര്‍ദ്രം മിഷനിലൂടെ ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഓരോ മാസവും പഞ്ചായത്ത് അടിസ്ഥാനത്തിലും നിയോജക മണ്ഡല അടിസ്ഥാനത്തിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കലാ-കായിക മത്സരങ്ങള്‍, യോഗ പരിശീലനം, ആയുഷുമായി ചേര്‍ന്ന് മെഗാ മെഡിക്കല്‍ ക്യാമ്പ്, പോഷകാഹാര പ്രദര്‍ശനം, ബോധവല്‍ക്കരണ ക്ലാസ്, ലഹരി വിരുദ്ധ സെമിനാര്‍ എന്നിവ നടത്തും. ഇതോടെപ്പം മഴക്കാല പൂര്‍വ ശുചീകരണവും, മാലിന്യ സംസ്കരണവും, മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. ഡിസംബറില്‍ പന്തളം മണികണ്ഠന്‍ ആല്‍ത്തറയില്‍ നിന്ന് ആരംഭിച്ച് ഏനാത്ത് അവസാനിക്കുന്ന കൂട്ട മാരത്തോണോടു കൂടി ജില്ലയിലെ കാമ്പയിന് സമാപനം കുറിക്കുമെന്നും എംഎല്‍എ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, എക്‌സ് സര്‍വീസ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ, അങ്കണവാടി ജീവനക്കാര്‍, ആശാ വര്‍ക്കേഴ്‌സ്, ജനമൈത്രി പോലീസ്, ഉദ്യോഗസ്ഥര്‍, വിവിധ സംഘടനകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ തുടങ്ങി വന്‍ ജന പങ്കാളിത്തത്തോടെയാണ് കൂട്ടനടത്തം നടന്നത്. ഹോളിക്രോസ് ആശുപത്രി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച കൂട്ടനടത്തം ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. അടൂര്‍ ഗവണ്‍മെന്റ് ആശുപത്രി സൂപ്രണ്ട് ഡോ. സുഭഗന്‍ നടത്തത്തില്‍ പങ്കടുത്തവര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി