കൽപ്പറ്റ : സ്വയനാസറിന് സൈക്കോളജിൽ ഡോക്ടറേറ്റ് ലഭിച്ചു. തോട്ടം തൊഴിലാളികളായ സ്ത്രീകൾക്കിടയിൽ തൊഴിലിടങ്ങളിലും ജോലിയിൽ നിന്ന് പിരിഞ്ഞവരിലും ഉണ്ടാകുന്ന മാനസിക ശാരീരിക സമ്മർദ്ദവും, രോഗവും വ്യതിയാനവും ആണ് ഗവേഷണ വിഷയം. ക്ലിനിക്കൽ പഠനം ആയിരുന്നു. അരുണോദയ യൂണിവേഴ്സിറ്റിയിലായിരുന്നു ഗവേഷണ പഠനം നടത്തിയത് ആനുകാലിക വിഷയങ്ങളിൽ എഴുതുകയും ഇടപെടുകയും ചെയ്യുന്ന സ്വയ നാസർ നിലവിൽ സാക്ഷരതാമിഷൻ്റെ കീഴിൽ അക്ഷര കൈരളി മാസികയുടെ ഡ്യൂട്ടി ചെയ്യുന്നു.കെ എം അബ്ദുൽ നാസറാണ് ഭർത്താവ്. ഹലീമ കെ എം , ആസ്യ കെ എം എന്നിവരാണ് മക്കൾ.
