കൽപ്പറ്റ : പാല സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സുസ്ഥിരമായ പ്രകൃതിയും ആരോഗ്യമുള്ള ജനതയും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന അഖില കേരള സൈക്കിൾ പര്യടനത്തിന് വയനാട് കാലക്ടറേറ്റ് അങ്കണത്തിൽ സ്വീകരണം നൽകി.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ടീ ക്യാപ്റ്റന് ഉപഹാരം കൈമാറി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഉഷ തമ്പി, സീത വിജയൻ,യാത്ര അംഗങ്ങളായ ഡോ. ആന്റോ മാത്യു, റോബേർസ് തോമസ്, ഡോ. കൊച്ചുറാണി ജോസഫ്, ജിനു മാത്യു.ആന്റോ കെ ൽ, ആര്യന്ദ് കെ തുടങ്ങിയവർ പ്രസംഗിച്ചു.പാലാ സെന്റ് തോമസ് കോളേജ് അധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന വലിയൊരു സംഘമാണ് യാത്രയിൽ ഉള്ളത്.
