വുമൺസ് ഇൻഫ്ളുവൻസേഴ്സ് മീറ്റ്: മിസ്റ്റി ലൈറ്റ്സ് അഞ്ചാം എഡിഷൻ തുടങ്ങി

വുമൺസ് ഇൻഫ്ളുവൻസേഴ്സ് മീറ്റ്: മിസ്റ്റി ലൈറ്റ്സ് അഞ്ചാം എഡിഷൻ തുടങ്ങി

നീലഗിരി : അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വനിതാ ഇൻഫ് ളുവൻസേഴ്സ് മീറ്റിന്റെ അഞ്ചാം സീസൺ തുടങ്ങി.വയനാടിന്റെ ടൂറിസം മേഖലക്ക് കരുത്ത് പകരാനായിമാധ്യമ കൂട്ടായ്മയായ മീഡിയ വിംഗ്സും ഓൺമീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാകും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി നാളെ സമാപിക്കും. 2020 – ലാണ് മിസ്റ്റി ലൈറ്റ്സ് എന്ന പേരിൽ വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് തുടങ്ങിയത്. . കേരളത്തിലെ പ്രമുഖരായ വനിതാ ഇൻഫ്ളുവൻസർമാരും വനിതാ മാധ്യമ പ്രവർത്തകരും ഒത്തുചേർന്ന് വയനാടിന്റെ പൈതൃകവും സംസ്കാരവും പ്രകൃതി ഭംഗിയും കാലാവസ്ഥയും ടൂറിസം കേന്ദ്രങ്ങളും ടൂറിസം സംരംഭങ്ങളും പുറംലോകത്തിന് പരിചയപ്പെടുത്തുകയാണ് മിസ്റ്റി ലൈറ്റ്സ് ഇൻഫ്ളുവൻസേഴ്സ് മീറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. മീറ്റിന്റെ ഒന്നാം ഭാഗം ഇന്നലെയും ഇന്നുമായി നീലഗിരി ആർട്സ് ആർട്സ് ആന്റ്‌ സയൻസ് കോളേജിൽ നടന്നു. രണ്ടാം ഭാഗം ഇന്ന് നാളെയുമായി വയനാട് ജില്ലയിലെ വിവിധ റിസോർട്ടുകളിലായും നടക്കും. നാല് ദിവസത്തെ ഇൻഫ്ളുവൻസേഴ്സ് മീറ്റിൻ്റെ ഉദ്ഘാടനം നീല ഗിരി ആർട്ട്സ് ആൻ്റ് സയൻസ് കോളേജിൽ ടി സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

പ്രാദേശിക മാധ്യമ പ്രവർത്തകരുടെയും ഓൺലൈൻ മാധ്യമ പ്രവർത്തകരുടെയും ഇൻഫ്ളുവൻസേഴ്സിൻ്റെയും വിഷയങ്ങൾ നിയമ സഭയിൽ അവതരിപ്പിക്കുമെന്ന് എം.എൽ എ പറഞ്ഞുനീലഗിരി കോളേജ് ചെയർമാനും ഭാരതീയാർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവുമായ ഡോ. റാഷിദ് ഗസ്സാലി മുഖ്യപ്രഭാഷണം നടത്തി. ഒമാക് വയനാട് ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷനായിരുന്നു . വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ ചെയർപേഴ്സൺ വിനയ വനിതാ മാധ്യമ പ്രവർത്തകരും ഇൻഫ്ളുവൻസേഴ്സുമായി സംവദിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ ചടങ്ങിൽ ആദരിച്ചു. ഒമാക് സംസ്ഥാന പ്രസിഡണ്ട് ഫാസിൽ തിരുവമ്പാടി, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഹബീബി , വയനാട് ജില്ലാ സെക്രട്ടറി അൻവർ സാദിഖ്, മീഡിയ വിംഗ് സ് സി.ഇ.ഒ സി.ഡി. സുനീഷ് തുടങ്ങിയവർ സംസാരിച്ചു. കാമ്പസുകളിലെ ലഹരിക്കും റാഗിംങിനും യുവജനങ്ങൾക്കിടയിലെ അക്രമ വാസനകൾക്കുമെതിരെയുളള സന്ദേശമാണ് ഇത്തവണത്തെ വനിതാദിന സന്ദേശമായി സ്വീകരിച്ചിട്ടുളത്. മാധ്യമ രംഗത്ത് പഠനവും ഗവേഷണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ വിംഗ്സും ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷനു( ഒമാക്) മായി ചേർന്നാണ് വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നത്. ആകർഷകമായ പരിപാടികളാണ് ക്രമീകരിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷവും സ്പോൺസർമാരില്ലാതെ സീറോ ബഡ്ജറ്റിൽ വയനാട്ടിൽ നടക്കുന്ന ഇവന്റ് എന്ന പ്രത്യേകതയും മിസ്റ്റി ലൈറ്റ്സ് വുമൺസ്‌ ഇൻഫ്ളുവൻസേഴ്സ് മീറ്റിനുണ്ട്.മിസ്റ്റി ലൈറ്റ്സ് നാളെ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *