വിവാദ പരാമർശം ഹർത്താൽ ദിനത്തിൽ  കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ വി മുരളീധരന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു

വിവാദ പരാമർശം ഹർത്താൽ ദിനത്തിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ വി മുരളീധരന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു

കൽപ്പറ്റ : ലോകം നടുക്കിയ ദുരന്തം വയനാട്ടിൽ നടന്നിട്ടും അതിനെ നിസ്സാരവൽക്കരിച്ചുകൊണ്ട് പരാമർശം നടത്തിയ മുൻ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് പകരം വയനാട് ദുരന്തത്തെ നിസ്സാരവൽക്കരിച്ച് വിവാദ പരാമർശം നടത്തിയ മുൻ കേന്ദ്രമന്ത്രി വി മുരളീധരന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു വയനാട്ടിൽ നടന്ന ഹർത്താൽ പരിപൂർണ്ണമായും ജനങ്ങൾ ഏറ്റെടുത്ത സാഹചര്യത്തിലാണ് വയനാടൻ ജനതയെ അപഹാസ്യ ആക്കുന്ന രീതിയിലുള്ള പരാമർശവുമായി മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ മുമ്പോട്ട് വന്നത് വിവാദ പ്രസ്താവന തിരുത്തി വയനാടൻ ജനതയോട് മാപ്പ് പറയാത്ത സാഹചര്യത്തിൽ വരുംദിവസങ്ങളിലും വലിയ രീതിയിലുള്ള തുടർ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് യുഡിഎഫ് പ്രവർത്തകർ പറഞ്ഞു ഗൗതം ഗോകുൽദാസ്, വിൻഡോ ജോസ്, സാലി റാട്ടക്കൊല്ലി, റ്റിയാ ജോസ്,ബേസിൽ ജോർജ്, യാസീൻ പഞ്ചാര, തനുദേവ് കൂടംപൊയിൽ, ഹംസക്കോയ തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *