കൽപ്പറ്റ : പിണങ്ങോട് റോഡിൽ വനം വകുപ്പ് ഓഫീസിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അച്ചനും മകനും പരിക്കേറ്റു. ചൂരൽ മല ഉരുൾ പൊട്ടൽ ദുരന്ത ബാധിതരും മുണ്ടേരിയിലെ താമസക്കാരുമായ സുബൈർ, ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽകോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.